പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 19) പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഓണപ്പരീക്ഷകള്ക്കും ഈ അവധി ബാധകമായിരിക്കും.
കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്ക് അവധിയില്ല. അതുപോലെ, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, അഭിമുഖങ്ങള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
👉 പാലക്കാട് ജില്ലയിലെ മഴ സാഹചര്യം ഗുരുതരമാകുന്ന സാഹചര്യത്തിലാണ് ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടത്.
