പ്രിയങ്ക ഗാന്ധി എം.പി. റെയിൽവേ മന്ത്രിക്ക് കത്ത്: നിലമ്പൂർ–ഷൊർണ്ണൂർ മെമുവിനും കോട്ടയം എക്സ്പ്രസിനും തുവ്വൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം

റെയിൽവേ മന്ത്രിക്ക് കത്ത്
നിലമ്പൂർഷൊർണ്ണൂർ മെമുവിനും നിലമ്പൂർ കോട്ടയം എക്സ്പ്രസിനും തുവ്വൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണംപ്രിയങ്ക ഗാന്ധി എം.പി.

നിലമ്പൂർ: നിലമ്പൂർ ഷൊർണ്ണൂർ മെമുവിനും നിലമ്പൂർ കോട്ടയം എക്സ്പ്രസിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും വാണിയമ്പലം റെയിൽവേ മേൽപ്പാലം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

നിലമ്പൂർ, തുവ്വൂർ റെയിൽവേ സ്റ്റേഷനുകളുടെ ശേഷി വർദ്ധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂർ, തുവ്വൂർ, അങ്ങാടിപ്പുറം യാർഡുകളുടെ ശേഷിയും നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം പ്ലാറ്റഫോമുളുടെ നീളവും വർദ്ധിപ്പിക്കണമെന്നതും ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണെന്നും പതിനാല് കോച്ചുകൾ ഉൾക്കൊള്ളാനുള്ള നീട്ടം പ്ലാറ്റ്ഫോമുകൾക്ക് ഇല്ലാത്തതിനാൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള തടസമുണ്ടെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിച്ചു.

രാജ്യറാണി എക്സ്പ്രസിന് നിലവിലുള്ള പതിനാല് കോച്ച് വർദ്ധിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് ചെയർമാന് മെയ് മാസം 17 ന് കത്ത് നൽകിയിരുന്നുവെന്നും ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നും കത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.

malayalampulse

malayalampulse