കോൺഗ്രസ് രാഹുലിനെ രാജി വെപ്പിക്കണം: പി.വി. അൻവർ

മലപ്പുറം: കോൺഗ്രസ് MLA രാഹുൽ മാങ്കൂട്ടത്തിനോട് ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി ആവശ്യപ്പെട്ട് പി.വി. അൻവർ രംഗത്ത്. രാഹുലിനെ ഉടൻ രാജിവെപ്പിക്കണമെന്നും, അത് മാത്രമേ കോൺഗ്രസിന് ഗുണകരമാകൂ എന്നും അൻവർ വ്യക്തമാക്കി.

“സി.പി.ഐ.എം ചെയ്തതും- ചെയ്യാത്തതിന്റെയും പേരിൽ കോൺഗ്രസ്ന് നീതികരിക്കാനാവില്ല. രാഹുൽ രാജിവെക്കണം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫിന് വലിയ വിജയം നേടാനാകും. ഇപ്പോൾ രാജിവെച്ചാൽ ഭാവിയിൽ രാഹുലിന് തന്നെ ഗുണകരമാകും. എന്നാൽ, അദ്ദേഹം ഇന്ന് കോൺഗ്രസിന് ക്യാൻസറാണ്. അത് മുറിച്ചു മാറ്റാനുള്ള ആർജ്ജവം നേതൃത്വത്തിന് കാണിക്കണം,” അൻവർ പറഞ്ഞു.

വോട്ട് ചോരിക്കേസ് ചർച്ചയാകേണ്ട സമയത്ത് ഡേർട്ടി പൊളിറ്റിക്സിലാണ് പാർട്ടി കുടുങ്ങുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

രണ്ടു സ്ത്രീകളുടെ പരാതിയുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ആരോപണമുണ്ടെന്നും, പരാതിക്കാരികൾ തന്നെയും സമീപിച്ചിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി. “പൊലീസിൽ പരാതി നൽകണമെന്നും, സുരക്ഷ വേണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് അവർ സമീപിച്ചത്. ഇതിൽ രാഷ്ട്രീയ തർക്കവും ഉൾപ്പെട്ടതായി മനസ്സിലായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

“രാജിവെച്ചില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. ഒരു മിനിറ്റുപോലും വിലപ്പെട്ടതാണ്. വി.ഡി. സതീശൻ തന്നെ തുറന്നു പറയണം,” പി.വി. അൻവർ വ്യക്തമാക്കി.

Advertisement
malayalampulse

malayalampulse