രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണം: പരാതിക്കാരുടെ മൊഴിയെടുക്കല്‍ ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ഇതിനകം 13 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആദ്യം മൊഴിയെടുക്കല്‍ ഉടന്‍ ആരംഭിക്കും. തുടര്‍ന്ന്, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തല്‍ നടത്തിയവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

ഒരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതടക്കമുള്ള സംഭാഷണം പുറത്തുവന്നിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ കേസ് എടുത്ത് മുന്നോട്ട് പോകുമെന്നതാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമേ രാഹുലിനെ ചോദ്യം ചെയ്യല്‍ നടക്കുകയുള്ളൂ. അതേസമയം, വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് കേസില്‍ മൊഴി നല്‍കാന്‍ വീണ്ടും നോട്ടീസ് അയയ്ക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിച്ച പരാതികളെയും അന്വേഷണം ഉള്‍പ്പെടുത്തും. നിലവില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്തെന്ന വകുപ്പിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse