രാഹുൽ മാങ്കൂട്ടത്തിലിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഷൻ

എംഎൽഎ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കർശന നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. എന്നാല്‍ എംഎൽഎ സ്ഥാനത്ത് അദ്ദേഹം തുടരും.

രാഹുൽ രാജിവെക്കണമെന്ന ആവശ്യം പാർട്ടിനകത്ത് ശക്തമായിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ ഭീതിയിൽ രാജിയ്ക്ക് പകരം സസ്പെന്‍ഷനിൽ ഒതുക്കുകയായിരുന്നു. ഒടുവിലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.

Advertisement

അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അവധിയെടുക്കാൻ നിര്‍ദ്ദേശിച്ചേക്കാമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ആരോപണം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരുന്നു.

Advertisement
malayalampulse

malayalampulse