രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു ∙ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

1954-ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന അദ്ദേഹം 1986-ൽ എയർ കമ്മഡോറായി വിരമിച്ചു. 11,000 മണിക്കൂറിലധികം വിമാനം പറത്തിയ അദ്ദേഹം, വിശിഷ്ട സേവാ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു.

തൃശൂർ ദേശമംഗലം സ്വദേശിയാണ്. ഭാര്യ ആനന്ദവല്ലി. മകൾ: ഡോ. ദയ മേനോൻ (അമേരിക്ക). മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു.എസ്.എ). സംസ്കാരം പിന്നീട് നടക്കും.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse