കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം:

കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിലേക്ക് പോയി മടങ്ങും വഴി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 3.30ഓടെ തെങ്കാശി എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളിലൊരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയായ പ്രിന്‍സ്, കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു.

പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെട്ടിരുന്ന പ്രിന്‍സ് ലൂക്കോസ്, എല്ലാവര്‍ക്കും പ്രിയങ്കരനായ നേതാവായിരുന്നു.

malayalampulse

malayalampulse