ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ക്ളീൻചിറ്റ് നൽകി. ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. മണിക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോട്ടിൽ പറയുന്നു.
വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിയ ശേഷമാണ് എസ്ഐടി ഈ നിഗമനത്തിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഡി. മണിയെ ഡിണ്ടിഗലിലെത്തി സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ശബരിമലയിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും മണി പൂർണ്ണമായും നിഷേധിക്കുകയായിരുന്നു.
ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
