നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണത്തിന് ഇന്ന് അവസാനദിനം; നാളെ സൂക്ഷ്മ പരിശോധന

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. രാവിലെ 11 മുതൽ മൂന്ന് മണിവരെ വരണാധികാരികൾക്ക് മുമ്പാകെ പത്രിക സമർപ്പിക്കാം.

ഇതുവരെ 341 സ്ഥാനാർഥികളിൽ നിന്നായി 607 നാമനിർദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്. നാളെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. വ്യാഴാഴ്ച വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്.

പ്രതിപക്ഷ നേതാവായ വി.ഡി സതീശൻ ഇന്ന് പറവൂരിൽ നാമനിർദേശം സമർപ്പിക്കും. ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനും ഇന്ന് പത്രിക നൽകും.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 3 വരെ സംസ്ഥാനത്തുടനീളം 48 കേന്ദ്രങ്ങളിൽ അദ്ദേഹം പ്രസംഗിക്കും.

വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കാനുള്ള സമയം അവസാനിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

malayalampulse

malayalampulse