സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ് ഇരുവരുടെയും സന്ദർശനം.

നേതാക്കൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നില്ല. ഇന്ന് രാവിലെ പത്തു മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അവർ ഹെലികോപ്റ്ററിൽ വയനാട് പടിഞ്ഞാറത്തറ സ്കൂൾ ഗ്രൗണ്ടിൽ എത്തിയിറങ്ങി.

ദേശീയ നേതാക്കളെ സ്വീകരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

malayalampulse

malayalampulse