‘സുകുമാരൻ നായർ കട്ടപ്പ’; പത്തനംതിട്ടയിൽ എൻഎസ്എസ് നേതാവിനെതിരെ പ്രതിഷേധ ബാനർ

പത്തനംതിട്ട വെട്ടിപ്രം കരയോഗത്തിന് മുന്നിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരിഹസിച്ച് പ്രതിഷേധ ബാനർ. “കട്ടപ്പ” എന്ന് വിളിച്ച് അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്ന് ആരോപണം. സർക്കാരിനെ അനുകൂലിച്ച് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം.