രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല; കോടതിയുടെ കർശന നിർദേശങ്ങൾ
രണ്ടാം പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം കോടതി തള്ളി. അതിജീവിതയുമായി ബന്ധമുള്ള എല്ലാ ഫോൺ നമ്പറുകളും ഡിലീറ്റ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
