അഫ്ഗാന് വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി; താലിബാന് മനോഭാവമെന്ന് വിമര്‍ശനം
ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഫ്ഗാന് വിദേശകാര്യ മന്ത്രി അമിര്‍ ഖാന് മുത്തഖി വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആരോപണം. താലിബാന് മനോഭാവത്തിന്റെ പ്രതിഫലനമാണിതെന്ന് മാധ്യമ പ്രവര്‍ത്തകര്‍. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു.
