പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് കുത്തേറ്റു; ആശുപത്രിയില്‍
തൃശൂര്‍ ചാവക്കാട്ട് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നിസാര്‍ പൊലീസ് കസ്റ്റഡിയില്‍.
