‘മികച്ച മേയ’റെന്ന് പ്രശംസ; ‘ഫാസിസ്റ്റ്’ ആണോ എന്ന ചോദ്യത്തിന് മംദാനിയുടെ മറുപടി; വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി ട്രംപും മംദാനിയും
ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ ‘ക്വാമെ’ മംദാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പരസ്പരം കനത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നതിനുശേഷമുള്ള നിർണായക സംഭാഷണമായിരുന്നു ഇത്.
