ജിഎസ്ടി ഇളവിന്റെ നേട്ടം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ; 54 ഇനങ്ങളുടെ വില നിരീക്ഷിക്കും

ജിഎസ്ടി ഇളവിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ധനമന്ത്രാലയം 54 ഇനങ്ങളുടെ വില നിരീക്ഷിക്കാൻ നിർദേശം നൽകി. മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ, ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ, ഹോട്ടൽ, ടൂർ പാക്കേജുകൾ ഉൾപ്പെടെ നിരീക്ഷണ പട്ടികയിൽ.