ചെങ്കോട്ട സ്‌ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും – പ്രധാനമന്ത്രി മോദി
ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് അറിയിച്ചു. ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി.
