തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് കൂലിയില്ല; പ്രതിഫലം കിട്ടാതെ സ്വകാര്യ ബസ് ജീവനക്കാർ, സബ് കലക്ടർക്ക് പരാതി നൽകി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്വകാര്യ ബസുകൾക്കും ടാക്സികൾക്കും ഇതുവരെ വാടക ലഭിച്ചില്ലെന്ന പരാതിയുമായി ബസ് ഓപ്പറേറ്റർമാർ രംഗത്ത്. സർക്കാർ നിശ്ചയിച്ച താരിഫ് പ്രകാരം നൽകേണ്ട…

‘ഞെട്ടിച്ച് മൂന്നാർ! സോണിയ ഗാന്ധി എൻഡിഎ സ്ഥാനാർഥി; എതിരാളി കോൺഗ്രസ്‌’

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയല്ല! മൂന്നാറിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലതണ്ണി വാർഡിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് തോട്ടം മേഖലയിലെ സോണിയ ഗാന്ധിയാണ്. കോൺഗ്രസ് പ്രവർത്തകന്റെ മകൾ, ഭർത്താവ് ബിജെപി പ്രവർത്തകൻ! പേരിലെ കൗതുകം കൊണ്ട് ദേശീയ ശ്രദ്ധ നേടുന്ന ഈ സ്ഥാനാർത്ഥിയെക്കുറിച്ചും ത്രികോണ മത്സരം നടക്കുന്ന വാർഡിലെ വിശേഷങ്ങളെക്കുറിച്ചും അറിയാം.

തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്ന് മുതൽ

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നിയോഗിച്ച 2.56 ലക്ഷം ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്ന് ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75,632 സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിൽ.