LIVE ചർച്ചയ്ക്കിടെ അടിയോടടി! ബിജെപി-കോൺഗ്രസ് നേതാക്കൾ തമ്മിൽ കയ്യാങ്കളി | Viral Hyderabad TV Fight

ഹൈദരാബാദിലെ തെലുങ്ക് വാർത്താ ചാനലായ യോയോ ടിവിയിൽ ചർച്ചയ്ക്കിടെ ബിജെപി, കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം. ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് സംഭവം നടന്നത്. കോൺഗ്രസ് നേതാവ് ഡെസ്കിൽ അടിച്ചതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളും നടക്കുകയും കസേരകൾ മറിച്ചിടുകയും ചെയ്തു. മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.