ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകി; ബാഗുമായി 100 സിറ്റപ്പ് ശിക്ഷ — ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയതിന് ശിക്ഷയായി നൽകിയ 100 സിറ്റപ്പുകൾ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യമായി. വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിറിൽ പഠിക്കുന്ന 12 വയസുകാരി കാജൽ ഗോണ്ട് അധ്യാപികയുടെ നിർദേശപ്രകാരം ബാഗ് ചുമലിലുണ്ടായിരിക്കെ 100 സിറ്റപ്പ് ചെയ്യേണ്ടിവന്നു. ശിക്ഷ കഴിഞ്ഞ ഉടൻ തന്നെ പുറംവേദന അനുഭവപ്പെട്ട കാജൽ തളർന്ന് വീഴുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രണ്ടിടങ്ങളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.