ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകി; ബാഗുമായി 100 സിറ്റപ്പ് ശിക്ഷ — ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയതിന് ശിക്ഷയായി നൽകിയ 100 സിറ്റപ്പുകൾ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യമായി. വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിറിൽ പഠിക്കുന്ന 12 വയസുകാരി കാജൽ ഗോണ്ട് അധ്യാപികയുടെ നിർദേശപ്രകാരം ബാഗ് ചുമലിലുണ്ടായിരിക്കെ 100 സിറ്റപ്പ് ചെയ്യേണ്ടിവന്നു. ശിക്ഷ കഴിഞ്ഞ ഉടൻ തന്നെ പുറംവേദന അനുഭവപ്പെട്ട കാജൽ തളർന്ന് വീഴുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രണ്ടിടങ്ങളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോണ്‍ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: ലോണ്‍ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനില്‍ അംബാനിയുടെ 3000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.…

ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മാറിടത്തിൽ സ്പർശിച്ചു; യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി

മുംബൈ ∙ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തിൽ…

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്തും വ്യവസായ ലോകത്തെ പ്രമുഖ കുടുംബാംഗവും

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് വധു.…