സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ
വെനിസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രതീകയായ മരിയ കൊറീന മചാഡോക്ക് 2025-ലെ സമാധാന നൊബേല്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തമായ മാറ്റത്തിനായുള്ള അവരുടെ പോരാട്ടം നൊബേല്‍ കമ്മിറ്റിയുടെ അംഗീകാരം നേടി. “സമാധാനത്തിനുള്ള നൊബേല്‍ തനിക്കാണ് അര്‍ഹത” എന്ന ട്രംപിന്റെ ആവര്‍ത്തിച്ച അവകാശവാദത്തിന് മറുപടിയായിത്തീര്ന്ന പ്രഖ്യാപനം.
