സജിത വധക്കേസ്: ചെന്താമരയ്ക്ക് ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍വൈരാഗ്യത്തോടെയായിരുന്നു കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു.