ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനു വേണ്ടി? രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെസി.പി.എമ്മുകാരായ രണ്ടു പേരെ എസ്.ഐ.ടിയില്‍ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണം; സത്യസന്ധമായി ജോലി ചെയ്യാന്‍ എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ല; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കി വച്ചിട്ട് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്ത ആരാണ് നല്‍കിയത്? സര്‍ക്കാര്‍ ശ്രമിക്കുന്നത് സി.പി.എം നേതാക്കള്‍ സ്വര്‍ണം കവര്‍ന്നത് ബാലന്‍സ് ചെയ്യാന്‍?
ഗുരുവായൂര്‍:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം…
