തൃശൂർ ∣ വാഹനാപകടത്തിൽ രക്തത്തിൽ കുളിച്ച് റോഡരികിൽ കിടന്ന യുവാവിന് അപ്രതീക്ഷിത രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ശനിയാഴ്ച വൈകീട്ട് 3.45ഓടെ പോട്ട സുന്ദരിക്കവലക്ക് സമീപം ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് പിന്നാലെ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുവീണതോടെയാണ് 43കാരനായ മാർട്ടിന് ഗുരുതരമായി പരിക്കേറ്റത്.
ദീർഘനേരം ആരും സഹായിക്കാതെ കിടന്ന മാർട്ടിനെ നഗരസഭാ അഞ്ചാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിധിൻ പുല്ലനും സുഹൃത്തും ചേർന്ന് കൈയിലെടുത്ത്, അതുവഴി വന്ന ആംബുലൻസ് തടഞ്ഞുനിർത്തി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
