യൂ ട്യൂബര്‍ ഷാജന്‍ സ്‌കറിയക്ക് മര്‍ദനമേറ്റു; വാഹനത്തില്‍ പിന്തുടര്‍ന്ന് സംഘത്തിന്റെ ആക്രമണം

തൊടുപുഴ: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘമാണ് ഷാജനെ ആക്രമിച്ചത്.

ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു സംഭവം. മങ്ങാട്ട് കവലയില്‍ ആയിരുന്നു ആക്രമണം നടന്നത്.

പരിക്കേറ്റ ഷാജന്‍ സ്‌കറിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ പൊലീസ് ഇടപെട്ട് ഷാജനെ ആശുപത്രിയില്‍ എത്തിച്ചു.

ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സംഭവം ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്.

https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c

malayalampulse

malayalampulse