കൊച്ചി ചുറ്റിക്കാണാം ഡബിൾ ഡക്കർ ബസ്സിൽ, 200 രൂപ മാത്രം

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾക്ക് മികച്ച പ്രതികരണം. യാത്രക്കാരുടെ ആവശ്യം വർധിച്ചതിനെ തുടർന്ന് ബസ് സർവീസ് ഇപ്പോൾ ദിവസേന മൂന്ന് ട്രിപ്പുകളായി വർധിപ്പിച്ചു.

എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 4 മണിക്ക് ആദ്യ ട്രിപ്പും, 6.30ന് രണ്ടാമത്തെയും, രാത്രി 9 മണിക്ക് മൂന്നാമത്തെയും ട്രിപ്പുകൾ ആരംഭിക്കും.

ടിക്കറ്റ് നിരക്ക്:

അപ്പർ ഡക്കർ – ₹200 ലോവർ ഡക്കർ – ₹100

അപ്പർ ഡക്കറിൽ 39 സീറ്റുകളും, ലോവർ ഡക്കറിൽ 24 സീറ്റുകളും ലഭ്യമാണ്.

ട്രിപ്പ് മാർഗ്ഗം:

ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം, കാളമുക്ക്, ഹൈകോടതി ജംഗ്ഷൻ, എം.ജി. റോഡ്, ജോസ് ജംഗ്ഷൻ, തേവര, കോപ്റ്റ് അവന്യൂ, ഷിപ്പ് യാർഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാർക്ക് വഴി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

യാത്ര ബുക്ക് ചെയ്യാൻ 👉 onlineksrtcswift.com എന്ന സൈറ്റിൽ “Kochi City Ride” എന്നത് Starting From വിഭാഗത്തിലും “Kochi” എന്നത് Going To വിഭാഗത്തിലും തിരഞ്ഞെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:

📞 9188938528, 8289905075, 9447223212

malayalampulse

malayalampulse