കുവൈത്തിലെ തൊഴിലുടമകൾക്ക് ആശ്വാസം; സാമ്പത്തിക ഗ്യാരന്റി ഇനി വേണ്ട

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഇളവ് വരുത്തി കുവൈത്ത് സർക്കാർ. വിവിധ തൊഴിൽ മേഖലകളിൽ നിയമനം നടത്താനായി ആവശ്യമായിരുന്ന സാമ്പത്തിക ഗ്യാരന്റികൾ ഇനി ആവശ്യമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

ക്ലീനിംഗ്, സെക്യൂരിറ്റി, ഹാൻഡിലിംഗ് തുടങ്ങിയ സേവന മേഖലകളിൽ തൊഴിലാളികളെ നിയമിക്കാൻ മുൻപ് തൊഴിലുടമകൾ സാമ്പത്തിക ഗ്യാരന്റി നൽകേണ്ടതായിരുന്നു. ഇതു മൂലം പലർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം.

വർക്ക് പെർമിറ്റ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ കാര്യത്തിലും ഗ്യാരന്റി നിബന്ധന നീക്കം ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനുള്ള ഗ്യാരന്റിയും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

പുതിയ നീക്കത്തിലൂടെ കുവൈത്തിലെ ബിസിനസ് അന്തരീക്ഷം കൂടുതൽ സൗഹൃദപരമാകുമെന്നും വിദേശ നിക്ഷേപകരെ ആകർഷിക്കാനുമാകും എന്നാണു പബ്ലിക് അതോറിറ്റിയുടെ വിലയിരുത്തൽ.

malayalampulse

malayalampulse