തിരക്കിൽ തന്ത്രപൂർവ്വം മാല പൊട്ടിച്ചു; മലപ്പുറത്ത് കുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളുടെ ദൃശ്യം പുറത്ത്!

മലപ്പുറം തിരൂർ ബസ് സ്റ്റാൻഡിൽ വെച്ച് ബസ് കയറുന്നതിനിടെ കുഞ്ഞിന്റെ അര പവൻ മാല മോഷ്ടിച്ചു. തിരക്കിനിടയിൽ ഷാളിനുള്ളിലൂടെ കൈയ്യിട്ട് അതിവിദഗ്ദ്ധമായാണ് മാല കവർന്നത്. വൈരംകോട് വേലയ്ക്ക് പോകാൻ ബസ് കയറിയ കുടുംബത്തിനാണ് മാല നഷ്ടമായത്. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടമിട്ട രണ്ട് സ്ത്രീകൾ ചേർന്ന് മാല മോഷ്ടിക്കുന്നത് വ്യക്തമായത്. താനൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

malayalampulse

malayalampulse