കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള Communist Party of India (Marxist) സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായതായി റിപ്പോർട്ട്.
ശൈലജ പേരാവൂരിലേക്ക്
മട്ടന്നൂർ മണ്ഡലത്തിന് പകരം K. K. Shailajaയെ പേരാവൂരിൽ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പട്ടികയ്ക്ക് രൂപം നൽകിയത്. കെകെ ശൈലജയ്ക്ക് വീണ്ടും മട്ടന്നൂർ നൽകാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയതിനെ തുടർന്ന്, കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ മത്സരിക്കാൻ ശൈലജ സന്നദ്ധത അറിയിച്ചെന്നാണ് വിവരം.
പേരാവൂർ നിലവിൽ കെപിസിസി അധ്യക്ഷൻ Sunny Josephയുടെ മണ്ഡലമാണ്. 2006ൽ ശൈലജ പേരാവൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. എന്നാൽ 2011ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടു. ഇത്തവണ ശൈലജയുടെ ജനകീയ മുഖം ഉപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
ശൈലജ മാറുന്നതോടെ മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സ്ഥാനാർത്ഥിയാകും.
തളിപ്പറമ്പിൽ പികെ ശ്യാമള
സംസ്ഥാന സെക്രട്ടറി M. V. Govindanയുടെ സീറ്റായ തളിപ്പറമ്പിൽ ഭാര്യ P. K. Shyamala മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള.
സ്പീക്കർ A. N. Shamseer വിജയിച്ച തലശേരി മണ്ഡലത്തിൽ കാരായി രാജൻ മത്സരിക്കും. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ തന്നെ വീണ്ടും മത്സരിക്കും.
