തിരുവനന്തപുരം: യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് സംസ്ഥാന സർക്കാർ വിവിധ പത്രങ്ങളിൽ ഫുൾ പേജ് പരസ്യം നൽകി. യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും Pinarayi Vijayan സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാർത്താരൂപത്തിൽ തയ്യാറാക്കിയ പരസ്യം ഒന്നും രണ്ടും പേജുകളിൽ തന്നെ ഇടംപിടിച്ചു. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളത്തിൽ പിആർഡിയുടെ പരസ്യം നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്.
ആദ്യ പേജിലെ വിമർശന തലക്കെട്ടുകൾ:
ഇന്നുമുതൽ ലോഡ് ഷെഡ്ഡിങ് പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി 40 ശതമാനം സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ട്രഷറി കാലി പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം എങ്ങുമെത്താത്ത ഗെയിൽ പൈപ്പ് ലൈൻ പദ്ധതി
രണ്ടാം പേജിലെ സർക്കാർ നേട്ടങ്ങൾ:
കേരളത്തിന്റെ വെളിച്ച വിപ്ലവം സ്കൂൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങൾ ശമ്പള പരിഷ്കരണ കമ്മീഷൻ മുടങ്ങാത്ത പെൻഷൻ, കൈനിറയെ ക്ഷേമം 111 സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയായി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്ത് കേരളത്തിന്റെ സൂപ്പർ പവർഹൈവേ ദേശീയപാത വികസനം പൂർണതയിലേക്ക്
രാഷ്ട്രീയ വൃത്തങ്ങളിൽ പരസ്യം ചർച്ചയാകുകയാണ്. ഭരണ-പ്രതിപക്ഷ തർക്കം വീണ്ടും ശക്തമാകുന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.
