81 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെ.കെ ശൈലജ

തിരുവനന്തപുരം:

നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം പോരിനിറങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി M. V. Govindan 81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 75 മണ്ഡലങ്ങളില്‍ സിപിഎം നേരിട്ട് മത്സരിക്കും. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്രര്‍ മത്സരിക്കും.

മുഖ്യമന്ത്രി Pinarayi Vijayan വീണ്ടും ധര്‍മ്മടം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. പേരാവൂരില്‍ മുന്‍ ആരോഗ്യമന്ത്രി K. K. Shailaja മത്സരിക്കും. തളിപ്പറമ്പില്‍ പി.കെ ശ്യാമളയാണ് സിപിഎം സ്ഥാനാര്‍ഥി.

L

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ വര്‍ഗീയതയും സംഘര്‍ഷവും ഇല്ലാത്ത ഭരണമാണ് എല്‍ഡിഎഫ് നല്‍കിയതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. 56 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നതായും അദ്ദേഹം അറിയിച്ചു. പോളിറ്റ് ബ്യൂറോയില്‍ നിന്ന് മത്സരിക്കുന്നത് പിണറായി വിജയന്‍ മാത്രമാണ്.

മൂന്നാം തുടര്‍ഭരണമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം അധികാരത്തിലേക്ക് തിരിച്ചെത്താന്‍ യുഡിഎഫും ശക്തമായ ശ്രമത്തിലാണ്.

കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിപിഎം അറിയിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോകളുമായി പ്രചാരണം ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

തൃക്കരിപ്പൂര്‍-വിപിപി മുസ്തഫ 

ഉദുമ-സി.എച്ച് കുഞ്ഞമ്പു 

മഞ്ചേശ്വരം-കെ.ആര്‍ ജയാനന്ദന്‍ 

ധര്‍മടം-പിണറായി വിജയന്‍ 

പേരാവൂര്‍-കെ.കെ ശൈലജ 

മട്ടന്നൂര്‍-വി.കെ സനോജ് 

പയ്യന്നൂര്‍-ടി.ഐ മധുസൂദനന്‍ 

കല്യാശേരി-എം.വിജിന്‍ 

അഴീക്കോട്-കെ.വി സുമേഷ് 

തളിപ്പറമ്പ്-പി.കെ ശ്യാമള 

തലശേരി-കാരായി രാജന്‍ 

മാനന്തവാടി-ഒ.ആര്‍ കേളു 

സുല്‍ത്താന്‍ ബത്തേരി-എംഎസ് വിശ്വനാഥന്‍ 

ബേപ്പൂര്‍-പി.എ മുഹമ്മദ് റിയാസ് 

പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍ 

കൊയിലാണ്ടി-കെ.ദാസന്‍ 

കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍ 

കുറ്റ്യാടി-കെ.പി കുഞ്ഞഹമ്മദ് കുട്ടി 

തിരുവമ്പാടി-ലിന്റോ ജോസഫ്- 

ബാലുശേരി-കെ.എം സച്ചിന്‍ദേവ് 

പൊന്നാനി-എം.കെ സക്കീര്‍ 

വണ്ടൂര്‍-ദാമോദരന്‍ വെങ്ങാട് 

തൃത്താല-എം.ബി രാജേഷ് 

ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി 

ഒറ്റപ്പാലം-കെ.പ്രേംകുമാര്‍ 

കോങ്ങാട്-കെ.ശാന്തകുമാരി 

മലമ്പുഴ-എ. പ്രഭാകരന്‍ 

തരൂര്‍-പി.പി സുമോദ് 

നെന്മാറ-കെ.പ്രേമന്‍ 

ആലത്തൂര്‍-ടി.എം ശശി 

ചേലക്കര-യു.ആര്‍ പ്രദീപ് 

കുന്നംകുളം-എ.സി മൊയ്തീന്‍ 

ഗുരുവായൂര്‍-എന്‍.കെ അക്ബര്‍ 

മണലൂര്‍-സി.രവീന്ദ്രനാഥ് 

പുതുക്കാട്-കെ.കെ രാമചന്ദ്രന്‍ 

വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി 

മണലൂര്‍-സി.രവീന്ദ്രനാഥ് 

ഇരിങ്ങാലക്കുട-ആര്‍.ബിന്ദു 

കോതമംഗലം-ആന്റണി ജോണ്‍ 

ആലുവ-എ.എം ആരിഫ് 

വൈപ്പിന്‍-എം.ബി ഷൈനി 

അങ്കമാലി-സാജു പോള്‍ 

തൃപ്പുണിത്തുറ-കെ.എന്‍ ഉണ്ണികൃഷ്ണന്‍ 

കൊച്ചി-കെ.ജെ മാക്‌സി 

കളമശേരി-പി.രാജീവ് 

തൃക്കാക്കര -പുഷ്പദാസ് 

കുന്നത്തുനാട്-പി.വി ശ്രീനിജന്‍ 

കോട്ടയം-കെ.അനില്‍കുമാര്‍ 

ഏറ്റുമാനൂര്‍-വി.എന്‍ വാസവന്‍ 

പുതുപ്പള്ളി-കെ.എം രാധാകൃഷ്ണന്‍ 

ആറന്മുള-വീണാ ജോര്‍ജ് 

കോന്നി-യു ജനീഷ് കുമാര്‍ 

ആലപ്പുഴ-പി.പി ചിത്തരജ്ഞന്‍ 

കായംകുളം-യു.പ്രതിഭ 

അരൂര്‍-ദലീമ ജോജോ 

മാവേലിക്കര-എം.എസ് അരുണ്‍കുമാര്‍ 

ചെങ്ങന്നൂര്‍-സജി ചെറിയാന്‍ 

അമ്പലപ്പുഴ-എച്ച്.സലാം 

വര്‍ക്കല-വി.ജോയ് 

ആറ്റിങ്ങല്‍-ഒ.എസ് അംബിക 

വാമനപുരം-ഡി.കെ. മുരളി 

കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്‍ 

വട്ടിയൂര്‍ക്കാവ്- വി.കെ പ്രശാന്ത് 

നേമം- വി.ശിവന്‍കുട്ടി 

കാട്ടാക്കട-ഐ.ബി. സതീഷ് 

നെയ്യാറ്റിന്‍കര- കെ.ആന്‍സലന്‍ 

പാറശാല- സി.കെ ഹരീന്ദ്രന്‍ 

അരുവിക്കര- ജി. സ്റ്റീഫന്‍

malayalampulse

malayalampulse