സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനുമെതിരെ കേസ്

തിരുവനന്തപുരം: രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ സംഭവത്തിൽ വീണ്ടും കേസ്. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, സോഷ്യൽ മീഡിയ പ്രവർത്തക രഞ്ജിത പുളിക്കൻ എന്നിവർക്കുൾപ്പെടെ അഞ്ച് പേരെ പോലീസ് കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി രഞ്ജിത പുളിക്കൻ ആണ്.

സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫ്, രാഹുൽ ഈശ്വർ, മറ്റൊരാൾ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അതിജീവിതയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് പ്രധാന കുറ്റങ്ങൾ.

കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ ഇതിനോടകം പോലീസ് കസ്റ്റഡിയിലുണ്ട്.

malayalampulse

malayalampulse