വോട്ട് പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടു: യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന് വോട്ടില്ല; ഗൂഢാലോചനയെന്ന് കോൺഗ്രസ്

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥി വി. എം. വിനുവിന്റെ പേരും ഭാര്യയുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന വിനുവിന്റെ പേരില്ലാതായത് ഗൂഢാലോചനയാണെന്ന് കോൺഗ്രസ്സും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാറും ആരോപിക്കുന്നു. ജനാധിപത്യാവകാശം നിഷേധിക്കപ്പെട്ടുവെന്ന് വിനുവും പ്രതികരിച്ചു. നിയമനടപടിയും രാഷ്ട്രീയപ്പോരാട്ടവും തുടരുമെന്ന് കോൺഗ്രസ്.

ചെങ്കോട്ട സ്‌ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും – പ്രധാനമന്ത്രി മോദി

ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നിലപാട് അറിയിച്ചു. ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി.

ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ? വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി!

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വോട്ട് കൊള്ളയെക്കുറിച്ച് പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ. പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് (25 ലക്ഷം) വ്യാജമാണെന്ന് ആരോപണം. 💥 ബ്രസീലിയൻ മോഡലിന്‍റെതടക്കം വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്‍റെയും, വ്യാജ വോട്ടർ ഐഡി ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്‍റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. 500 വോട്ടുകൾ വരെ ഒരേ വീട്ടിൽ ഉള്ളതായി ബിജെപി വ്യാജ രേഖ ചമച്ചുവെന്നും 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപണം. പൂർണ്ണ വിവരങ്ങൾ അറിയുക!