കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി. രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എൻ.പി. സുബൈർ ട്രഷററായി. വൈസ് പ്രസിഡന്റുമാരായി സോഫിയ പോളും സന്ദീപ് സേനനും, ജോയിന്റ് സെക്രട്ടറിമാരായി ആൽവിൻ ആന്റണിയും എം.എം. ഹംസയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബി. രാകേഷും സജി നന്ത്യാട്ടും മത്സരിക്കുമ്പോൾ, സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിനും വിനയനും ആയിരുന്നു. വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രട്ടറിമാരുമായ നാലുപേരും ബി. രാകേഷിന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെയും പാനലിൽ നിന്നുമാണ് വിജയിച്ചത്.
മുൻ ഭാരവാഹി ജി. സുരേഷ് കുമാർ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചെന്നും കുടുംബത്തെ വരെ വലിച്ചിഴച്ചെന്നും ആരോപിച്ചു. എന്നാൽ, ചാരിതാർഥ്യത്തോടെ സ്ഥാനം ഒഴിയുന്നതായും പുതിയ കമ്മിറ്റിയിൽ രണ്ട് വനിതകളുടെ സാന്നിധ്യം സന്തോഷകരമാണെന്നും ആന്റോ ജോസഫ് പറഞ്ഞു.
നിർമ്മാതാവ് സാന്ദ്ര തോമസിന്റെ മത്സര പ്രവേശനം തിരഞ്ഞെടുപ്പിന് വലിയ ചർച്ചയായിരുന്നു. ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു. തുടർന്ന് അവർ കോടതിയെ സമീപിച്ചെങ്കിലും ഹർജി എറണാകുളം സബ് കോടതിയിൽ തള്ളപ്പെട്ടു. നാമനിർദേശം സമർപ്പിക്കാൻ അവർ പർദ ധരിച്ചെത്തിയത് ശ്രദ്ധേയമായി.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ്: ബി. രാകേഷ് സെക്രട്ടറി: ലിസ്റ്റിൻ സ്റ്റീഫൻ ട്രഷറർ: എൻ.പി. സുബൈർ വൈസ് പ്രസിഡൻ്റുമാർ: സന്ദീപ് സേനൻ, സോഫിയ പോൾ ജോയിന്റ് സെക്രട്ടറിമാർ: ആൽവിൻ ആന്റണി, എം.എം. ഹംസ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വൈശാഖ് സുബ്രഹ്മണ്യം ജി. സുരേഷ് കുമാർ കൃഷ്ണകുമാർ എൻ. ഷേർഗ സന്ദീപ് ഔസേപ്പച്ചൻ സന്തോഷ് പവിത്രം ഫിലിപ്പ് എം.സി. രമേഷ് കുമാർ കെ.ജി. സിയാദ് കോക്കർ സുബ്രഹ്മണ്യം എസ്.എസ്.ടി. ഏബ്രാഹം മാത്യു മുകേഷ് ആർ. മേത്ത തോമസ് മാത്യു ജോബി ജോർജ്
