അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലില് India national cricket team ന്യൂസിലാന്ഡിനെ തകര്ത്ത് ലോകചാമ്പ്യന്മാരായി. New Zealand national cricket team-നെ 96 റണ്സിന് തോല്പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്ത്തിയ 256 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന കിവീസിന്റെ ഇന്നിംഗ്സ് 159 റണ്സില് അവസാനിച്ചു.
ഇതോടെ ട്വന്റി20 ലോകകപ്പില് ഇന്ത്യയുടെ മൂന്നാം കിരീടമാണ്. 2007ല് MS Dhoniയുടെ നേതൃത്വത്തിലും 2024ല് Rohit Sharmaയുടെ നേതൃത്വത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഈ വിജയത്തോടെ ട്വന്റി20 ലോകകപ്പില് ഏറ്റവും കൂടുതല് തവണ കിരീടം നേടിയ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
256 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന കിവീസിന് ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ജയിക്കുമെന്ന പ്രതീക്ഷ സൃഷ്ടിക്കാനായില്ല. ഓപ്പണര് ഫിന് അലന് 9(7) ആണ് ആദ്യം പുറത്തായത്. പിന്നാലെ രചിന് രവീന്ദ്ര 1(2), ഗ്ലെന് ഫിലിപ്സ് 5(5), മാര്ക് ചാപ്മാന് 3(8) എന്നിവര് വേഗത്തില് മടങ്ങിയതോടെ കിവീസ് സമ്മര്ദ്ദത്തിലായി.
ഒരറ്റത്ത് ആക്രമിച്ച് കളിച്ച ടിം സൈഫേര്ട്ട് 26 പന്തില് 52 റണ്സ് നേടി അര്ദ്ധ സെഞ്ച്വറി കുറിച്ചെങ്കിലും കിവീസിന് രക്ഷയായില്ല. പിന്നീട് ഡാരില് മിച്ചല് 17(11) മിച്ചല് സാന്റ്നറിനൊപ്പം അല്പ്പനേരം പിടിച്ചുനിന്നെങ്കിലും തിരിച്ചുവരവ് സാധ്യമായില്ല. സാന്റ്നര് 35 പന്തില് 43 റണ്സ് നേടി. ഇന്ത്യക്കായി Jasprit Bumrah നാല് വിക്കറ്റുകള് വീഴ്ത്തി ബൗളിംഗില് തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 255 റണ്സ് അടിച്ചെടുത്തു. അഹമ്മദാബാദിലെ Narendra Modi Stadium-ല് ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന ടീം ടോട്ടലാണിത്.
ഓപ്പണര്മാരായ അഭിഷേക് ശര്മ്മയും Sanju Samsonയും ചേര്ന്ന് ആദ്യ വിക്കറ്റില് 43 പന്തില് 98 റണ്സ് കൂട്ടിച്ചേര്ത്തു. അഭിഷേക് ശര്മ്മ 21 പന്തില് 52 റണ്സ് നേടി പുറത്തായി. തുടര്ന്ന് ക്രീസിലെത്തിയ Ishan Kishan 25 പന്തില് 54 റണ്സ് നേടി തകര്പ്പന് അര്ദ്ധ സെഞ്ച്വറി നേടി.
സഞ്ജു സാംസണ് 46 പന്തില് 89 റണ്സ് നേടി ഇന്ത്യന് ഇന്നിംഗ്സിന് അടിത്തറയിട്ടു. അവസാന ഓവറുകളില് Shivam Dube 8 പന്തില് പുറത്താകാതെ 26 റണ്സ് നേടി ഇന്ത്യന് സ്കോര് 250 കടത്തുകയായിരുന്നു.
കിവീസിനായി James Neesham മൂന്ന് വിക്കറ്റുകള് വീഴ്ത്തി. മാറ്റ് ഹെന്റിയും രചിന് രവീന്ദ്രയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
