സമസ്തയിൽ നിന്ന് പുറത്തുപോയിട്ടില്ല; പുതിയ അംഗങ്ങൾക്ക് കാര്യങ്ങൾ അറിയില്ല: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്ന് പുറത്തുപോയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്. ജിഫ്രി മുത്തുകോയ തങ്ങൾ ഉന്നയിച്ച പ്രസ്താവനകളോടാണ് കാന്തപുരത്തിന്റെ പ്രതികരണം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് ഞങ്ങൾ ഇറങ്ങിപ്പോയിട്ടില്ലെന്ന് കാന്തപുരം വ്യക്തമാക്കി. സംഘടനയിൽ ചർച്ച ചെയ്ത ചില വിഷയങ്ങളോടും അവിടെ എടുത്ത തീരുമാനങ്ങളോടും യോജിപ്പ് ഇല്ലാത്തതുകൊണ്ടാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“അവിടെ എന്താണ് ചർച്ച ചെയ്തതെന്നും എന്ത് തീരുമാനങ്ങളാണ് എടുത്തതെന്നും പുതിയതായി മെമ്പർഷിപ്പ് എടുത്തവർക്ക് അറിയുകയില്ല,” എന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

രണ്ട് വിഭാഗങ്ങളും തമ്മിൽ വേർപിരിയാതെ ചർച്ച നടത്തി ഐക്യത്തിലെത്താൻ തങ്ങൾ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

malayalampulse

malayalampulse