സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയിൽ, മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. സാധ്യത പരിശോധിക്കാൻ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. പരമ്പരാഗത തൊഴിൽമേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും.

സംസ്ഥാനത്ത് 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞസർക്കാരിന്റെ കാലത്ത് പൂട്ടിയത്. 4,500 ലേറെ തൊഴിലാളികൾക്കാണ് ഉപജീവനം നഷ്ടമായത്. ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. ഒരിക്കൽ പൂട്ടിയാൽ പിന്നീട് തുറക്കാൻ പരിമിതികളേറെയാണ്. കെട്ടിടത്തിൻ്റെ ഉയർന്ന വാടക മുതൽ പ്രാദേശികമായ എതിർപ്പുകൾ വരെ പ്രശ്നങ്ങൾ. പതിറ്റാണ്ടുകളായി പരമ്പരാഗത തൊഴിലിലേർപ്പെടുന്നവർ കടുത്ത പ്രതിസന്ധിയിലാണ്.

malayalampulse

malayalampulse