കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും സൗജന്യ യാത്ര: ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. യാത്രക്കാരുടെ വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. ‘പ്രിയദർശിനി’ എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം.
വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതി വഴി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ പൂർണ്ണമായും നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 800 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിനുണ്ടാക്കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
