ക്ഷേമ പെൻഷൻ നൽകാൻ 1500 കോടി കടം കടമെടുക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം തുടരുന്നതിനിടെ, പണം കണ്ടെത്താൻ സർക്കാർ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി 1500 കോടി രൂപ സമാഹരിക്കാനാണ് സർക്കാരിന്റെ നീക്കം. ഇന്നലെ…

LIVE ചർച്ചയ്ക്കിടെ അടിയോടടി! ബിജെപി-കോൺഗ്രസ് നേതാക്കൾ തമ്മിൽ കയ്യാങ്കളി | Viral Hyderabad TV Fight

ഹൈദരാബാദിലെ തെലുങ്ക് വാർത്താ ചാനലായ യോയോ ടിവിയിൽ ചർച്ചയ്ക്കിടെ ബിജെപി, കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം. ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് സംഭവം നടന്നത്. കോൺഗ്രസ് നേതാവ് ഡെസ്കിൽ അടിച്ചതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളും നടക്കുകയും കസേരകൾ മറിച്ചിടുകയും ചെയ്തു. മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.

പത്മകുമാർ അറസ്റ്റിൽ: തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് നേരത്തെ പറഞ്ഞത് — എം.വി. ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന്റെ അറസ്റ്റിനെതിരെ സിപിഐഎം പ്രതിരോധത്തിലാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അയ്യപ്പന്റെ സ്വർണം തിരിച്ച് പിടിക്കുമെന്നും സർക്കാർ മാതൃകാപരമായ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്തെന്ത് ചർച്ച? ചാനലിൽ ലൈവ് ചർച്ചയ്ക്കിടെ തമ്മിലടിച്ച് ബിജെപി-കോൺഗ്രസ് നേതാക്കൾ; തലയിൽ കൈവച്ച് അവതാരക, വീഡിയോ വൈറൽ

മാധ്യമ പ്രവർത്തകനായ മുഹമ്മദ് സുബൈറാണ് ഈ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദ്: ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസത്തിൽ യോയോ ടിവിയിലെ ചാനൽ ചർച്ചയ്ക്കിടെ ഉണ്ടായ അടിപിടിയുടെ വീഡിയോ…

Fact Check : മുസ്ലീങ്ങളെ ലക്ഷ്യംവെച്ചുള്ള എൻഐഎ ഹെൽപ്പ്‌ലൈൻ സന്ദേശം വ്യാജം; ഔദ്യോഗിക രേഖകളും പിബിഐയും വ്യക്തമാക്കി

മുസ്ലീങ്ങളെക്കുറിച്ചുള്ള സംശയാസ്പദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ എൻഐഎ ഹെൽപ്പ്ലൈൻ നൽകിയെന്നുവെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. പിബിഐയും എൻഐഎയും 2022, 2023 പ്രസ്താവനകളിലൂടെ ഇതു തെറ്റാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ

‘ക്രൈസ്തവരെ സംരക്ഷിച്ചവർക്ക് വോട്ട് ചെയ്യുക’; കോശി കമ്മീഷൻ റിപ്പോർട്ടും 80:20 അനുപാതവും എണ്ണിപ്പറഞ്ഞ് ആഞ്ഞടിച്ചു

ഇന്ത്യ–പാകിസ്ഥാൻ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല: പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

ഇന്ത്യയ്‌ക്കെതിരായ സമ്പൂർണ്ണ യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ അതീവ ജാഗ്രതയിൽ തുടരുകയാണെന്നും അദ്ദേഹം സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.