നിയമസഭാ തെരഞ്ഞെടുപ്പ്: ആർഎസ്പി സ്ഥാനാർഥികൾ പ്രഖ്യാപിച്ചു; ചവറയിൽ ഷിബു ബേബി ജോൺ

ചവറയിൽ ഷിബു ബേബി ജോൺ മത്സരിക്കും

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആർഎസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസാണ് പ്രഖ്യാപനം നടത്തിയത്. ആർഎസ്പി അഞ്ച് സീറ്റുകളിൽ മത്സരിക്കും. ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂര് ഉല്ലാസ് കോവൂരും മത്സരിക്കും.

ഇരവിപുരം – വിഷ്ണു മോഹൻ, ആറ്റിങ്ങൽ – സന്തോഷ് ഭദ്രൻ എന്നിവർ സ്ഥാനാർഥികളാവും. അഞ്ചാം സീറ്റായി പയ്യന്നൂരിനെ മാറ്റി കാഞ്ഞങ്ങാട് ചോദിച്ചിട്ടുണ്ടെന്നും ഇതിൽ തീരുമാനമായ ശേഷം ആ സീറ്റിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. കാഞ്ഞങ്ങാട് സീറ്റ്‌ ലഭിച്ചില്ലെങ്കിൽ പയ്യന്നൂരിൽ തന്നെ പാർട്ടി മത്സരിക്കുമെന്നും ഷിബു ബേബി ജോൺ.

അതേസമയം, പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണ. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണ ഉണ്ടായത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.

malayalampulse

malayalampulse