മുഖ്യമന്ത്രി ചര്‍ച്ചയില്‍ യുഡിഎഫില്‍ കടുത്ത വടംവലി; സതീശന് പിന്തുണയുമായി ലീഗും ജോസഫ് വിഭാഗവും
യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വെറും കോണ്‍ഗ്രസ് ആഭ്യന്തര വിഷയമല്ല; മുന്നണി രാഷ്ട്രീയത്തിന്റെ ഭാവി ദിശ നിശ്ചയിക്കുന്ന നിര്‍ണായക ഘട്ടമായി അത് മാറിക്കഴിഞ്ഞു. വി.ഡി. സതീശന് അനുകൂലമായി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും പരസ്യ നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാന്‍ഡിന് മുന്നിലുള്ള രാഷ്ട്രീയ സമവാക്യം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
