നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന നേതൃക്യാമ്പ് ‘ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിന്’ വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടുമെന്നും, മൂന്നാം പിണറായി ഭരണം എന്നത് നടക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും, സ്ഥാനാർത്ഥി നിർണ്ണയത്തിലെ യുവപ്രാതിധ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
