മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം! മങ്കട പന്തല്ലൂര്‍ മലയില്‍ വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ മിന്നലേറ്റത് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക്; രണ്ട് പേരുടെ നില ഗുരുതരം

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണാന്ത്യം. സുഹൃത്തുക്കളായ ഏഴ് വിദ്യാർത്ഥികൾ വ്യൂപോയിന്റ് സന്ദർശനത്തിനിടെ ഇടിമിന്നലേറ്റ് അപകടത്തിൽപ്പെടുകയായിരുന്നു. മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.മങ്കട പന്തല്ലൂർ മല…

തിരഞ്ഞെടുപ്പ് ജയിപ്പിച്ചാലും മുഖ്യമന്ത്രിക്കസേര ഉറപ്പില്ലേ?; കോൺഗ്രസ് രാഷ്ട്രീയശൈലിയെ വിമർശിച്ച് അനിഷ് ജേക്കബ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നയിച്ച് വിജയത്തിലേക്ക് പാർട്ടിയെ നയിക്കുന്ന നേതാക്കൾക്ക് മുഖ്യമന്ത്രിസ്ഥാനമെന്നത് കോൺഗ്രസിൽ ഉറപ്പല്ലെന്ന വിമർശനവുമായി മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ അനിഷ് ജേക്കബ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ…

മമതയുടെ പ്രതിപക്ഷ ആഹ്വാനം തള്ളി കോൺഗ്രസും ഇടതുപാർട്ടികളും

മമതാ ബാനർജി നടത്തിയ പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി കോൺഗ്രസും ഇടതുപാർട്ടികളും. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ബിജെപിക്കെതിരെ എല്ലാ മതേതര ശക്തികളും ഒന്നിക്കണമെന്ന്…

പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തൽ; മുഹമ്മദ് റോഷന്റെ ആരോപണങ്ങൾ കെട്ടുകഥയെന്ന് പൊലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്. പണം തട്ടുന്നതിനായി പ്രതി മുഹമ്മദ് റോഷൻ തയ്യാറാക്കിയ ആസൂത്രിത കെട്ടുകഥയായിരുന്നു…

‘കാലം കണക്കുകൾ സൂക്ഷിക്കും’; വിജയെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടി വി കെ പാർട്ടി അധ്യക്ഷൻ വിജയെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചിരിക്കുന്ന…

മൂന്നുപേരും പുലികള്‍, പക്ഷേ വിധി സോണിയാ ഗാന്ധിയുടെ കയ്യില്‍! സതീശനും കെ.സിയും ചെന്നിത്തലയും മെറിറ്റുള്ളവര്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വക കടുത്ത ‘ഷോക്ക് ട്രീറ്റ്‌മെന്റ്’. ആര് മുഖ്യമന്ത്രിയാകുമെന്ന് ഉറ്റുനോക്കിയ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തല്‍ക്കാലം നിരാശ മാത്രം. മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാതെ ഹൈക്കമാന്‍ഡ് കൈ മലര്‍ത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്ന കര്‍ശന നിലപാടിലാണ് രാഹുല്‍ ഗാന്ധി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക യോഗം കേരളത്തിലെ നേതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരും മുഖ്യമന്ത്രി…