ലോകപ്രശസ്ത OTT പ്ലാറ്റ്‌ഫോമായ Netflix ആദ്യമായി സ്വന്തമാക്കിയ മലയാള സിനിമ ഏതാണ് എന്ന ചോദ്യത്തിന് കൗതുകകരമായ മറുപടി.
നിര്‍മ്മാതാവ് വിജയ് ബാബു വെളിപ്പെടുത്തുന്നതനുസരിച്ച്, ആട്: ഒരു ഭീകരജീവിയാണ് ആണ് നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം. ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്‍പേ തന്നെ ഈ ഡീല്‍ നടന്നതായും അദ്ദേഹം പറയുന്നു.
നാല് വര്‍ഷത്തേക്കായിരുന്നു കരാര്‍. പിന്നീട് റൈറ്റ്സ് നിര്‍മ്മാതാവിന് തിരിച്ചുകിട്ടി. അതിനുശേഷം ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ 12 മില്യണ്‍ വ്യൂസ് നേടിയതായും വിജയ് ബാബു വ്യക്തമാക്കി.
2015ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പിന്നീട് വലിയ ആരാധകവൃന്ദം സ്വന്തമാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച മലയാള സിനിമയ്ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തുവെന്നതിന് ഇതും ഉദാഹരണമാണ്.
അതേസമയം, ഫ്രാഞ്ചൈസിയുടെ പുതിയ ഭാഗമായ ആട് 3 റിലീസിനൊരുങ്ങുകയാണ്.
