31 ഗ്രാം വരുന്ന സ്വർണമാല, ആളില്ലെങ്കിൽ ലേലം ചെയ്യാൻ ഒരുങ്ങി പൊലീസ്

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തിയ 31 ഗ്രാം തൂക്കം വരുന്ന സ്വർണമാല പൊതുലേലത്തിന് വെക്കാൻ കേരള പൊലീസ് ഒരുങ്ങുന്നു. ഇതുവരെ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി.

ചൂടിനിടെ കുളിരായി ഐസ് മഴ; കൊല്ലംകാർക്ക് ഇത് പുത്തൻ അനുഭവം! Hailstorm in Kollam Kerala

പോലീസ് അറിയിച്ചതനുസരിച്ച്, കണ്ടെത്തിയ സ്വർണമാലയിൽ ആരെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ 27-04-2026 മുതൽ 30 ദിവസത്തിനകം ആവശ്യമായ രേഖകളുമായി പേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ആരും മുന്നോട്ട് വരാത്ത പക്ഷം, കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുവായി കണക്കാക്കി പൊതുലേലം നടത്തും.

ലേലത്തിലൂടെ ലഭിക്കുന്ന തുക സംസ്ഥാന സർക്കാരിന്റെ Criminal Justice Miscellaneous Expense Fund ലേക്ക് മാറ്റിവെക്കുന്നതായിരിക്കും. വിഷയത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

malayalampulse

malayalampulse