ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർഭരണത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻക്കെതിരെ ഡി.വൈ.എഫ്.ഐയുടെ വ്യത്യസ്ത പ്രതിഷേധം ശ്രദ്ധേയമായി.
ഡി വൈ എഫ് ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജ് മുൻപിൽ ‘സതീശന്റെ നുണകൾ’ എന്ന പേരിൽ നുണപറയൽ മത്സരം സംഘടിപ്പിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്കൊപ്പം നിരവധി യുവാക്കളും പരിപാടിയിൽ പങ്കെടുത്തു. ഓരോർക്കും രണ്ട് മിനിറ്റ് വീതം സമയം അനുവദിച്ച്, ആ സമയത്തിനുള്ളിൽ സതീശൻ പറഞ്ഞതായി ആരോപിക്കുന്ന പരമാവധി നുണകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു മത്സരത്തിന്റെ സ്വഭാവം.
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ സഫ്വാൻ 11 നുണകൾ ചൂണ്ടിക്കാട്ടി ഒന്നാം സ്ഥാനം നേടി. 10 നുണകൾ എടുത്തുപറഞ്ഞ അഥീന രണ്ടാമതായി.
മത്സരം ഉദ്ഘാടനം ചെയ്തത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ആണ്. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത്, പ്രസിഡന്റ് നിഖിൽ ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മിനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, അമൽ സോഹൻ, മനീഷ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിനു ശേഷം സതീശൻ നടത്തിയ പ്രസ്താവനകളും അതുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങളും ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
