റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ രഥയാത്രയ്ക്കിടെ രഥം ഉയർന്ന ശേഷിയുള്ള വൈദ്യുതക്കമ്പിയിൽ തട്ടി രണ്ടു വിദ്യാർഥികൾ ഷോക്കേറ്റ് മരിച്ചു. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. 11,000 വോൾട്ട് ലൈനിലുള്ള വൈദ്യുതക്കമ്പിയിലാണ് രഥം തട്ടിയത്.
രഥയാത്ര നടക്കുമ്പോൾ പത്തോളം കുട്ടികൾ രഥത്തിനൊപ്പം കളിക്കുകയും ചിലർ അതിൽ കയറുകയും ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സദർ ആശുപത്രിയിലും തോർപ്പയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രണ്ടു കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു കുട്ടികൾ തോർപ്പ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട രഥം തോർപ്പയിലെ മൗസി ബാരിയിൽ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
