ജപ്പാനുമായി വ്യാപാരബന്ധം ശക്തമാക്കും; ലക്ഷ്യം 59 ലക്ഷം കോടിയുടെ നിക്ഷേപം

യു.എസ് തീരുവ ഉയർന്നതോടെ ഇന്ത്യ–ജപ്പാൻ വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 10 വർഷത്തിനുള്ളിൽ 59 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം പ്രഖ്യാപിച്ചു. ചെറുകിട–ഇടത്തരം സംരംഭങ്ങൾ, സാങ്കേതിക വിദ്യ, പ്രതിഭ എന്നിവയുടെ കൂട്ടുകെട്ട് ഇന്ത്യ–ജപ്പാൻ ബന്ധത്തിൽ സുവർണ അധ്യായമാകുമെന്നാണ് പ്രതീക്ഷ.

ഇന്‍റര്‍നാഷണല്‍ ഡസ്ക്:

യു.എസ് തീരുവ ഉയര്‍ത്തിയ സാഹചര്യത്തിൽ ജപ്പാനുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അടുത്ത 10 വര്‍ഷത്തിനിടെ 59 ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു.

വെല്ലുവിളികള്‍ നേരിടാന്‍ പരസ്പര സഹകരണത്തിലൂടെ സാധിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി പ്രതികരിച്ചു. നിരവധി ധാരണാപത്രങ്ങളും നേതാക്കള്‍ ഒപ്പുവച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള നിക്ഷേപമാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

“ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ പ്രതിഭയും ചേര്‍ന്നാല്‍ വിജയമുറപ്പ്. ഇന്ത്യയില്‍ നിര്‍മിക്കുക, ലോകത്തിനു വേണ്ടി നിര്‍മിക്കുക” – എന്ന് മോദി ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ജപ്പാനിൽ പരമ്പരാഗത കലാരൂപങ്ങളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യന്‍ സമൂഹവും ഉഷ്മളമായി വരവേറ്റു. നാളെ മോദി എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോകും.

malayalampulse

malayalampulse