ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാത നിർമാണത്തിന് മുഖ്യമന്ത്രി തുടക്കമിട്ട്

കൽപ്പറ്റ: മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് പുതുക്കുതിപ്പ് നൽകുന്ന വയനാട് തുരങ്കപാത പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങളും എതിർപ്പുകളും മറികടന്ന് സർക്കാർ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികൾക്ക് ജീവൻ നൽകുകയാണ് സർക്കാർ. ഗെയിൽ, എൻ.എച്ച്, മലയോര ഹൈവേ, ജലപാത തുടങ്ങി വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികൾ ഇന്ന് യാഥാർഥ്യമാകുകയാണ്. എതിർപ്പുകൾ, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ, ചില സ്ഥാപിത താൽപര്യ ഇടപെടലുകൾ തുടങ്ങിയ പ്രതിബന്ധങ്ങളെല്ലാം മറികടന്നാണ് വികസന പദ്ധതികൾ മുന്നോട്ടുപോകുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

കിഫ്‌ബിയുടെ മുഖാന്തിരം 90,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. “കിഫ്‌ബിയെ തകർക്കാനുള്ള നീക്കം തെരുവിലും കോടതിയിലും നടന്നുവെങ്കിലും, അത് പരാജയപ്പെട്ടു. ഇപ്പോൾ പദ്ധതികളെയാണ് തകർക്കാൻ ശ്രമം,” മുഖ്യമന്ത്രി ആരോപിച്ചു.

വയനാട്ടിന്റെ യാത്രാദുരിതം ലഘൂകരിക്കാനാണ് തുരങ്കപാത പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. താമരശ്ശേരി ചുരം വഴിയുള്ള ദുഷ്‌കരമായ യാത്രയ്ക്ക് ഇതോടെ അറുതിയാകും.

📌 പദ്ധതി വിവരങ്ങൾ:

ദൈർഘ്യം: 8.73 കിലോമീറ്റർ തുരങ്കം: 8.11 കിലോമീറ്റർ (മരിപ്പുഴ-മീനാക്ഷിപ്പാലം) ബന്ധിപ്പിക്കുന്നത്: വയനാട്ടിൽ: മേപ്പാടി–കള്ളാടി–ചൂരൽമല സ്റ്റേറ്റ് ഹൈവേ കോഴിക്കോട്: മറിപ്പുഴ–മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡ് ചെലവ്: ₹2134 കോടി ഉൾപ്പെടുന്നത്: ഇരുവഴഞ്ഞിപ്പുഴയ്ക്ക് കുറുകെ 2 വലിയ പാലങ്ങൾ, 3 ചെറുപാലങ്ങൾ ധനസഹായം: കിഫ്‌ബി നിർമാണ ഏജൻസി: കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നിർവഹണം: പൊതുമരാമത്ത് വകുപ്പ്

👉 2006-ൽ ആശയമായി ഉയർന്ന ഈ പദ്ധതി, 2020-ൽ ഭരണാനുമതി ലഭിക്കുകയും 2025-ൽ പരിസ്ഥിതി അനുമതിയും ലഭിക്കുകയും ചെയ്തതാണ്.

malayalampulse

malayalampulse